പൂങ്കുന്നത്തെ ഫ്‌ളാറ്റിൽ ഉടമ അറിയാതെ ഒമ്പത് വ്യാജ വോട്ടുകൾ; തൃശൂരിലെ വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന തെളിവുകൾ മീഡിയവണിന്
വീട്ടിൽ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേർത്തു എന്ന് അറിയില്ലെന്നും വീട്ടുടമ പ്രസന്ന

തൃശൂര്‍: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്ത്. പൂങ്കുന്നത്തെ ക്യാപിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റിൽ ക്രമക്കേടിലൂടെ ചേർത്തത് ഒമ്പത് വോട്ടുകളാണ്.ഈ വോട്ടുകൾ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിൽ താമസിക്കുന്ന പ്രസന്ന അശോകൻ മീഡിയവണിനോട് പറഞ്ഞു. സജിത് ബാബു പി,സുഗേഷ്,സൽജ.കെ,അജയകുമാർ.എസ്,സുധീർ,മനീഷ് എം.എസ്,മുഖാമിയമ്മ, സന്തോഷ് കുമാർ.എസ്, ഹരിദാസൻ തുടങ്ങിയവരുടെ പേരുകളാണ് വോട്ടര്‍പട്ടികയിലുള്ളത്. വീട്ടിൽ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേർത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.
കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. ഇല്ലാത്ത ആളുകളുടെ വോട്ടുകൾ തിരുകി കയറ്റിയെന്ന ആരോപണത്തിൽ വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയൽവാസികളും രംഗത്തെത്തി. വോട്ടർ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വർഷങ്ങളായി ക്യാപ്പിറ്റൽ വില്ലേജിൽ താമസിക്കുന്ന രഘു മീഡിയവണിനോട് പറഞ്ഞു. കള്ളവോട്ട് ചേർത്തതിൽ നേരത്തെ പരാതി നൽകിയതാണെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും കോൺഗ്രസ് അറിയിച്ചു.
വിഡിയോ സ്റ്റോറി കാണാം..
Adjust Story Font
16

