Quantcast

പലഹാരങ്ങളുണ്ടാക്കുന്നത് പ്ലാസ്റ്റിക് ഉരുക്കിച്ചേര്‍ത്ത എണ്ണയിൽ; കട പൂട്ടിച്ച് ആരോഗ്യവകുപ്പ്

റെയിൽവെ സ്റ്റേഷനിലടക്കം പലഹാരങ്ങൾ വിൽക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു

MediaOne Logo

Web Desk

  • Published:

    23 April 2025 1:15 PM IST

പലഹാരങ്ങളുണ്ടാക്കുന്നത് പ്ലാസ്റ്റിക് ഉരുക്കിച്ചേര്‍ത്ത എണ്ണയിൽ; കട പൂട്ടിച്ച് ആരോഗ്യവകുപ്പ്
X

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തെ കടയില്‍ പലഹാരമുണ്ടാക്കാനുപയോഗിക്കുന്നത് പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണ. ഇതരസംസ്ഥാന​തൊഴിലാളികൾ നടത്തുന്ന പലഹാരക്കടയിൽ കൊല്ലം കോർപറേഷൻ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയപരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

പരിശോധനയിൽ പ്ലാസ്റ്റിക് ഉ​രുക്കി ചേര്‍ത്ത എണ്ണയിൽ തയാറാക്കിയ പഴംപൊരിയും കണ്ടെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തുടങ്ങിയ സ്ഥാപനത്തിലുപയോഗിക്കുന്ന എണ്ണയുടെ കാര്യത്തില്‍ സംശയം തോന്നിയ നാട്ടുകാരുടെ പരാതിയിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.കൊല്ലം എസ്എംപി റോഡില്‍ പ്രവർത്തിക്കുന്ന കടയ്ക്ക് മതിയായ രേഖകളോ, തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡോ ഇല്ലെന്നും കണ്ടെത്തി.

റെയില്‍വേ സ്റ്റേഷനിലേക്കടക്കം ഇവിടെ നിന്ന് പലഹാരങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് കടയിലെ സാധനങ്ങള്‍ പിടിച്ചെടുത്ത് കടപൂട്ടിച്ചു.

TAGS :

Next Story