Quantcast

'അമ്മ' ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു സ്ത്രീയായി: ശ്വേത മേനോന്‍

'അമ്മ'യുടെ ആദ്യ വനിതാ പ്രസിഡന്റായാണ് ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2025-08-15 11:28:36.0

Published:

15 Aug 2025 4:53 PM IST

അമ്മ ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു സ്ത്രീയായി: ശ്വേത മേനോന്‍
X

കൊച്ചി: 'അമ്മ' തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രതികരിച്ച് ശ്വേത മേനോന്‍. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റായാണ് ശ്വേത മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ എല്ലാ അംഗങ്ങളോടും താരം നന്ദി രേഖപ്പെടുത്തി. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും ശ്വേത പറഞ്ഞു.

'അമ്മ' ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു സ്ത്രീയായി എന്നും ശ്വേത മോനോന്‍ പറഞ്ഞു. അംഗങ്ങളായ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും ഫല പ്രഖ്യാപനത്തിന് ശേഷം ശ്വേത മേനോന്‍ പ്രതികരിച്ചു.

'ഒരു വര്‍ഷത്തില്‍ രണ്ട് ജനറല്‍ ബോഡി തെരഞ്ഞെടുപ്പ് നടത്തുക എന്നത് വളരെ ചെലവേറിയതാണ്. പക്ഷെ 298 അംഗങ്ങള്‍ വോട്ട് ചെയ്തു. ഒരുപാട് നന്ദിയുണ്ട്.

'അമ്മ' ഒരു സ്ത്രീയാകണമെന്ന് നിങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ ഒരു സ്ത്രീയായി. എല്ലാവരുടെയും പിന്തുണ വേണം. സിനിമയില്‍ സ്ത്രീ എന്നോ പുരുഷനെന്നോ ഇല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരും കഥാപാത്രങ്ങളാണ്. ആക്ഷന്റെയും കട്ടിന്റെയും ഇടയിലെ ജീവിതമാണ് നമ്മള്‍ നയിക്കുന്നത്. അംഗങ്ങളായ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകും,' ശ്വേത മേനോന്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറര്‍. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

TAGS :

Next Story