Quantcast

മലയാളികളുടെ ഹൃദയരാഗം നിലച്ചു; 20 ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച് എസ്.ജാനകി വിടവാങ്ങി

ദക്ഷിണേന്ത്യൻ ​ഗായകരോടുള്ള അവ​ഗണനയിൽ പ്രതിഷേധ സ്വരമുയർത്താനും ജാനകിയമ്മ മടിച്ചിരുന്നില്ല. പത്മപുരസ്ക്കാരത്തിൽ ദക്ഷിണേന്ത്യക്കാരെ അവ​ഗണിച്ചു എന്നു പറഞ്ഞാണ് തനിക്ക് 2013 ൽ പ്രഖ്യാപിച്ച പത്മഭൂഷൺ നിരസിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-07-12 01:53:47

Published:

11 July 2026 9:45 PM IST

മലയാളികളുടെ ഹൃദയരാഗം നിലച്ചു; 20 ഭാഷകളിൽ ആയിരക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച് എസ്.ജാനകി വിടവാങ്ങി
X

ആറു പതിറ്റാണ്ട് കൊണ്ട് ആസ്വാദലോകത്തിന് ഓർത്ത് പാടാൻ ആയിരക്കണക്കിന് ​ഗാനങ്ങൾ സമ്മാനിച്ച് ദക്ഷിണേന്ത്യയുടെ വാനമ്പാടി വിടവാങ്ങി. വിദേശഭാഷകളിൽ ഉൾപ്പടെ 46,000ത്തിലേറെ പാട്ടുകളാണ് എസ്. ജാനകി ആലപിച്ചത്. ദക്ഷിണേന്ത്യൻ ​ഗായകരോടുള്ള അവ​ഗണനയിൽ പ്രതിഷേധ സ്വരമുയർത്താനും ജാനകിയമ്മ മടിച്ചിരുന്നില്ല. പത്മപുരസ്ക്കാരത്തിൽ ദക്ഷിണേന്ത്യക്കാരെ അവ​ഗണിച്ചു എന്നു പറഞ്ഞാണ് തനിക്ക് 2013 ൽ പ്രഖ്യാപിച്ച പത്മഭൂഷൺ നിരസിച്ചത്.

മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ അവാർഡ്‌ പത്തു തവണയും ജാനകി സ്വന്തമാക്കി. 1957ൽ പുറത്തിറങ്ങിയ 'വിധിയിൻ വിളൈയാട്ട്' എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടായിരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള അവരുടെ അരങ്ങേറ്റം. അതേ വർഷം തന്നെ 'എംഎൽഎ' എന്ന തെലുങ്കു ചിത്രത്തിലൂടെയും അവർ ശ്രദ്ധ നേടി. അരങ്ങേറ്റ വർഷത്തിൽ തന്നെ ആറു വ്യത്യസ്ത ഭാഷകളിൽ പാടാൻ കഴിഞ്ഞത് അവരുടെ അസാധാരണമായ പ്രതിഭയുടെ തെളിവായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒഡിയ, തുളു, ഉറുദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസമീസ് തുടങ്ങി പതിനേഴിലധികം ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമ്മൻ, സിംഹള തുടങ്ങിയ വിദേശ ഭാഷകളിലുമായി 48,000ത്തോളം ഗാനങ്ങളാണ് ആ സ്വരമാധുരിയിലൂടെ പിറന്നത്. ഏകാന്തഗീതങ്ങളും യുഗ്മഗാനങ്ങളും താരാട്ടുപാട്ടുകളും വിരഹഗാനങ്ങളും ഒരുപോലെ വഴങ്ങിയ ആ ശബ്ദം തലമുറകളെ സാന്ത്വനിപ്പിച്ചു. ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത് കന്നഡ, മലയാളം ഭാഷകളിലായിരുന്നു.

TAGS :

Next Story