Quantcast

എസ്‌ഐആര്‍; വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ MEDIAONE IMPACT

വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ എസ്‌ഐആറില്‍ പേര് ചേര്‍ക്കാന്‍ പ്രതിസന്ധി നേരിടുന്നുവെന്ന് മീഡിയവണ്‍ നേരത്തെ വാര്‍ത്തയാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-28 14:40:41.0

Published:

28 Jan 2026 7:22 PM IST

എസ്‌ഐആര്‍; വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ MEDIAONE IMPACT
X

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്കും എസ്‌ഐആറില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വെബ്‌സൈറ്റ് വഴി രേഖ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്‌ലൈന്‍ വഴി സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ എസ്‌ഐആറില്‍ പേര് ചേര്‍ക്കാന്‍ പ്രതിസന്ധി നേരിടുന്നുവെന്ന് മീഡിയവണ്‍ നേരത്തെ വാര്‍ത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.

നിലവില്‍ വെബ്‌സൈറ്റ് വഴി രേഖ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്‌ലൈന്‍ വഴി സംവിധാനം സജ്ജീകരിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ബിഎല്‍ഒ ആപ്പ് വഴി വിദേശത്ത് ജനിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ബിഎല്‍ഒ ആപ്പിലൂടെ അപേക്ഷകള്‍ സ്വീകരിക്കാനും രേഖകള്‍ പരിശോധിക്കാനും ബിഎല്‍ഒമാര്‍ക്ക് സാധിക്കും. അപേക്ഷാഫോറത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പുതുക്കിയ പാസ്‌പോര്‍ട്ട് പ്രകാരമുള്ള രണ്ടക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എറോനെറ്റ് സൈറ്റ് നേരത്തെ സജ്ജമാക്കിയിരുന്നു. പ്രവാസികള്‍ക്ക് വോട്ട് ചേര്‍ക്കാനുള്ള സാങ്കേതിക പ്രശ്‌നം ഉന്നയിച്ചുള്ള മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് കമ്മീഷന്‍ നടപടി

TAGS :

Next Story