Quantcast

പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കാനാകുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മുസ്‌ലിം ലീഗ്

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും നിവേദനം നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    16 Jan 2026 6:17 PM IST

പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കാനാകുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച്  മുസ്‌ലിം ലീഗ്
X

കോഴിക്കോട്: പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് എസ്‌ഐആറില്‍ പേര് ചേര്‍ക്കാനാകാത്ത പ്രശ്‌നത്തില്‍ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വെബ്‌സൈറ്റില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നിവേദനം നല്‍കി.

പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഫോം6 പൂര്‍ത്തിയാക്കുന്നതിനിടെ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനാകാത്ത സാങ്കേതിക പ്രശ്‌നം നേരിടുന്നുണ്ടായിരുന്നു. പുതിയ പാസ്‌പോര്‍ട്ടില്‍ രണ്ട് ആല്‍ഫബറ്റുകളും ബാക്കി നമ്പരുകളുമാണുണ്ടായിരുന്നത്. പഴയ പാസ്‌പോര്‍ട്ടില്‍ ഒരു ആല്‍ഫബറ്റും ബാക്കി നമ്പരുകളുമായതിനാല്‍ തന്നെ സാങ്കേതികമായി പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ ഫോം പൂരിപ്പിക്കുമ്പോള്‍ പ്രതിസന്ധി നേരിട്ടിരുന്നു.

പരിഹരിക്കാവുന്ന പ്രശ്‌നമായിട്ടുപോലും പ്രവാസികളുടെ പ്രതിസന്ധി പരിഗണിച്ചുകൊണ്ട് പരിഹാരം കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും നടപടിയെടുത്തിരുന്നില്ല. പുതിയ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ ഇത്തരത്തില്‍ പ്രയാസം നേരിടുന്നുണ്ടെന്ന വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ സൈനുല്‍ ആബിദീനാണ്പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

TAGS :

Next Story