ശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
നിലവിലുള്ള സ്വർണത്തിന്റെ പഴക്കം, പരിശുദ്ധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട് എന്നാണ് കരുതുന്നത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.മുദ്രവെച്ച കവറിലാണ് വിഎസ്എസ് സി റിപ്പോർട്ട് സമർപ്പിച്ചത്. ദ്വാരപാലകശില്പം, കട്ടിളപ്പാളി തുടങ്ങിയ 15 സാംമ്പിളുകളുടെ പരിശോധനഫലമാണ് മുദ്രവച്ച കവറിൽ സമർപ്പിച്ചത്.
വിഎസ്എസ്‌സി അധികൃതർ നവംബർ 17 നാണ് സന്നിധാനത്ത് പരിശോധന നടത്തിയത്. 14 മണിക്കൂറാണ് സംഘം പരിശോധന നടത്തിയത്. ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും മാത്രമാണോ തട്ടിക്കൊണ്ടുപോയിട്ടുള്ളത് എന്ന സംശയത്തിന് ഈ പരിശോധന റിപ്പോർട്ടിലൂടെ മറുപടി ലഭിക്കും. നിലവിലുള്ള സ്വർണത്തിന്റെ പഴക്കം, പരിശുദ്ധി എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട് എന്നാണ് കരുതുന്നത്.
Next Story
Adjust Story Font
16

