താമരശ്ശേരിയിൽ വിഷ കൂൺ കഴിച്ച് ആറ് പേർക്ക് ഭക്ഷ്യ വിഷബാധ
ചർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിഷ കൂൺ കഴിച്ച് ആറു പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂർ അത്തായക്കുന്നുമ്മൽ അബൂബക്കർ , ഷബ്‌ന , സൈദ , ഫിറോസ് , ദിയ ഫെബിൻ , മുഹമ്മദ് റസാൻ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവർ പാകം ചെയ്ത കൂൺ കഴിച്ചത്. ചർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Next Story
Adjust Story Font
16

