വയനാട് ജില്ലാ പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും മുസ്‌ലിം മുക്തമാക്കിയ കോൺഗ്രസിന് സ്തുതി; എസ്കെഎസ്എസ്എഫ് നേതാവ്
'കൽപറ്റ സീറ്റ് വഴി നിയമസഭയിൽ ശാശ്വതമായി ഇരിക്കാൻ ഈ പണി ഒപ്പിച്ച യൂദാസ് സിദ്ദീഖിനും അഭിവാദ്യങ്ങൾ'- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Photo| Special Arrangement
കൽപറ്റ: വയനാട്ടിൽ യുഡിഎഫ് സീറ്റ് വിഭജനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എസ്കെഎസ്എസ്എഫ് നേതാവ്. വയനാട് ജില്ലാ പഞ്ചായത്ത്, കൽപറ്റ, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവയെ മുസ്‌ലിം മുക്തമാക്കിയ കോൺഗ്രസിന് സ്തുതി എന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറർ അയ്യൂബ് മുട്ടിൽ പറയുന്നു.
പനമരം- മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ഒന്നു വീതം നൽകിയ സീറ്റും കാസയ്ക്ക് തന്നെ തിരിച്ചു നൽകുക. കൽപറ്റ സീറ്റ് വഴി നിയമസഭയിൽ ശാശ്വതമായി ഇരിക്കാൻ ഈ പണി ഒപ്പിച്ച യൂദാസ് സിദ്ദീഖിനും അഭിവാദ്യങ്ങൾ! കൽപറ്റയും ബത്തേരിയുമൊക്കെ മുസ്‌ലിം വോട്ടില്ലാതെ 2026 കടക്കാൻ വേണ്ട പണിയും കൂടി എടുത്തുകൊള്ളുക- അയ്യൂബ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
നേരത്തെ, വയനാട്ടിലെ കോൺഗ്രസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലും രംഗത്തെത്തിയിരുന്നു. അടിത്തട്ടിലിറങ്ങി പണിയെടുക്കുന്നവർ ശത്രുക്കളാവുമെന്നായിരുന്നു പോസ്റ്റിലെ വിമർശനം. മേൽത്തട്ടിലിരുന്ന് കൈവീശിക്കാണിക്കുന്ന രാഷ്ട്രീയമാണ് ഉചിതമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ജില്ലാ പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷനിൽ വിമതനായി മത്സരിക്കാൻ ജഷീർ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

