'ജമാഅത്തെ ഇസ്ലാമിയെ ഉയർത്തിക്കാട്ടി ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'; എ.കെ ബാലന്റെ പ്രസ്താവനയിൽ പ്രതിഷേധവുമായി എസ്‌കെഎസ്എസ്എഫ്
നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ സൃഹൃദ കേരളത്തിലെ സ്ഥിരം ശല്യക്കാരനായി മാറിയിരിക്കുകയാണ്

കോഴിക്കോട്: എ.കെ ബാലനെതിരെ സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്. 'ജമാഅത്തെ ഇസ്ലാമിയെ ഉയർത്തിക്കാട്ടി ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'.ചില നേതാക്കളെ സംഘപരിവാർ ഭാഷയിൽ സംസാരിക്കാൻ തുറന്ന് വിടുന്നത് ശരിയല്ല. നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരെ സര്ക്കാർ നടപടിയെടുക്കണമെന്നും ജാമിഅ നൂരിയ്യയിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മതേതര പാർട്ടികൾ മൃദുഹിന്ദുത്വം സ്വീകരിച്ചതിന്റെ തിക്തഫലം അനുഭവിച്ചതാണ്. വർഗീയതക്ക് ഒരു കാലത്തും ഇടം നൽകാത്ത കേരളത്തിൽ അത്തരം പരീക്ഷണങ്ങൾ ആര് നടത്തിയാലും അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം. അടിസ്ഥാന രഹിതമായ വാദങ്ങളുയർത്തി നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശൻ സൃഹൃദ കേരളത്തിലെ സ്ഥിരം ശല്യക്കാരനായി മാറിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
Adjust Story Font
16

