എസ്എൻഡിപി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
സംഘടന പ്രശ്നങ്ങളാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്

- Published:
16 Dec 2021 10:09 AM IST

ആലപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് ശാഖാ സെക്രട്ടറി രാജു ആണ് മരിച്ചത്. സംഘടന പ്രശ്നങ്ങളാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ അർധരാത്രിയോട് കൂടിയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് അടക്കമുള്ള കാര്യങ്ങളിൽ രാജുവുമായി ചിലർ തർക്കമുണ്ടായിരുന്നു.
മൃതദേഹം മെഡിക്കൽ കോളജിലേക്ക്് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16
