Quantcast

കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-26 10:24:49.0

Published:

26 Jan 2023 10:06 AM GMT

കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ
X

കോട്ടയം: മീനടത്ത് വൃദ്ധ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോനാണ് പാമ്പാടി പോലീസിന്റെ പിടിയിലായത്. അമ്മയെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോന്റെ ഭാര്യയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ മർദ്ദിക്കാറുണ്ടായിരുന്നത് പതിവാണ്. മർദ്ദനം തുടർന്നതോടെ നാട്ടുകാർ ഇടപെട്ടു. എന്നാൽ നാട്ടുകാർ ഇതുകൊണ്ടൊന്നും കൊച്ചുമോൻ പിൻമാറാൻ തയ്യാറായില്ല. കഴിഞ്ഞ ദിവസം കൊച്ചുമോൻ മാതാവിനെ മർദ്ദിക്കുന്നത് കൊച്ചുമോന്റെ ഭാര്യ പകർത്തുകയായിരുന്നു. തുടർന്ന് ദൃശ്യങ്ങൾ വാർഡ് മെമ്പർക്കടക്കം അയക്കുകയായിരുന്നു.

TAGS :

Next Story