കാസർകോട് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീകൊളുത്തി കൊന്നു
വർക്കാടി നലങ്ങി സ്വദേശി ഹിൽഡയാണ് കൊല്ലപ്പെട്ടത്. മറ്റൊലു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് അമ്മയെ മകൻ തീ കൊളുത്തി കൊലപ്പെടുത്തി. വർക്കാടി നലങ്ങി സ്വദേശിയായ ഹിൽഡ (60) ആണ് കൊല്ലപ്പെട്ടത്. മകൻ മെൽവിൻ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. മറ്റൊരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. കുടുംബ പ്രശ്‌നമാണെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ നാട്ടുകാരാണ് അമ്മയെ മരിച്ച നിലയിൽ കണ്ടത്. നാട്ടുകാരെ ഭീഷണിപ്പെടുത്തി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് അയൽവാസിയായ ലൊലിറ്റയ്ക്ക് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ലൊലിറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ മെൽവിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
watch video:
Next Story
Adjust Story Font
16

