Quantcast

വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മരുമകന്‍ അറസ്റ്റില്‍

ഞായറാഴ്ച രാവിലെയാണ് സുമിത്രയെ കഴുത്ത് ഞെരിച്ച് കൊന്നത്

MediaOne Logo

Web Desk

  • Published:

    25 July 2023 8:18 PM IST

വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മരുമകന്‍ അറസ്റ്റില്‍
X

വയനാട്: തോൽപ്പെട്ടി നരിക്കല്ലിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട പുതിയ പുരയിൽ സുമിത്രയുടെ മരുമകനും തമിഴ്നാട് സ്വദേശിയുമായ ഉപ്പുകോട്ടൈ മുരുകനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് പ്രതി സുമിത്രയെ കഴുത്ത് ഞെരിച്ച് കൊന്നത്.

കൊല്ലപ്പെട്ട സുമിത്രയുടെ മകൾ ഇന്ദിരയുടെ രണ്ടാം ഭർത്താവാണ് കൊലനടത്തിയ ഉപ്പുകോട്ടൈ മുരുകൻ. വിദേശത്ത് ഇന്ദിര ജോലിചെയ്തിരുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു ഇയാൾ. ഇന്ദിരയുമായി പരിചയത്തിലാവുകയും നാട്ടിലെത്തിയതിന് ശേഷം വിവാഹം കഴിച്ച് തോൽപ്പെട്ടിയിലെ ഇന്ദിരയുടെ വീട്ടിൽ താമസിച്ച് വരികയുമായിരുന്നു. കഴിഞ്ഞ മാസം ഇന്ദിര തിരികെ പോയ ശേഷം ഇന്ദിരയുടെ രണ്ട് മക്കളോടൊപ്പം താമസിക്കുന്നതിനെ സുമിത്ര എതിർത്തു. ഇതിലുള്ള വൈരാഗ്യമാണ്സുമിത്രയുടെ കൊലപാതകത്തിന് കാരണമായത്.

സുമിത്രയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സുമിത്രയെ കൊലപ്പെടുത്തിയത്. മാനന്തവാടി ഡി.വൈ.എസ്.പി പി.എൽ ഷൈജുവിന്റെ മേൽനോട്ടത്തിൽ തിരുനെല്ലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


TAGS :

Next Story