Quantcast

സ്പീക്കർ എ.എൻ ഷംസീർ ഇന്ന് ഘാനയിലേക്ക് പുറപ്പെടും

യാത്രയുടെ ചെലവിലേക്കായി ധനവകുപ്പ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 13 ലക്ഷം അനുവദിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    30 Sept 2023 8:15 AM IST

Kerala Assembly Speaker AN Shamseer will leave today for a week-long visit to Ghana, Speaker AN Shamseer will leave today for Ghana, AN Shamseer Ghana visit, Ghana
X

എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിൽക്കുന്ന ഘാന സന്ദർശനത്തിനായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഇന്ന് പുറപ്പെടും. 66-ാമത് കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിൽ പങ്കെടുക്കാനാണ് സ്പീക്കറുടെ യാത്ര. ഇന്നു മുതൽ ഒക്ടോബർ ആറുവരെയാണു സമ്മേളനം നടക്കുന്നത്.

ആഗോള പാർലമെന്ററി, രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകും. കോമൺവെൽത്ത് പാർലമെന്റംഗങ്ങളുടെ ഏറ്റവും വലിയ വാർഷിക സമ്മേളനമാണിത്. സ്പീക്കറുടെ ഘാന സന്ദർശനത്തിനായി ധനവകുപ്പ് 13 ലക്ഷം അനുവദിച്ചിട്ടുണ്ട്. ധന ബജറ്റ് വിഭാഗത്തിൽനിന്നാണ് തുക നൽകുന്നത്.

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് സ്പീക്കറുടെ യാത്രയുടെ ചെലവിലേക്കായി ധനവകുപ്പ് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും യാത്രയിൽ സ്പീക്കറെ അനുഗമിക്കുന്നുണ്ട്.

Summary: Kerala Assembly Speaker AN Shamseer will leave today for a week-long visit to Ghana

TAGS :

Next Story