Quantcast

'രാഷ്ട്രീയ കേസുകളിലെ പ്രതികൾക്ക് അനധികൃത പരോൾ'; അടിയന്തര പ്രമേയം തള്ളി സ്പീക്കര്‍

ആവശ്യമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ

MediaOne Logo

Web Desk

  • Updated:

    2026-02-02 05:08:34.0

Published:

2 Feb 2026 10:37 AM IST

രാഷ്ട്രീയ കേസുകളിലെ പ്രതികൾക്ക് അനധികൃത പരോൾ; അടിയന്തര പ്രമേയം തള്ളി സ്പീക്കര്‍
X

തിരുവനന്തപുരം: രാഷ്ട്രീയ കേസുകളിലെ അനധികൃത പരോളിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. കെ.കെ രമ എംഎൽഎയാണ് നോട്ടീസ് നൽകിയത്. ഗൗരവകരമായ വിഷയമല്ലെന്ന് കാട്ടിയാണ് സ്പീക്കറുടെ നടപടി. ആവശ്യമെങ്കിൽ സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കർ .

സർക്കാർ ഉദ്ദേശിക്കുന്ന കാര്യം മാത്രം സഭയിൽ ചർച്ച ചെയ്താൽ പോരയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് പലതവണ പരോൾ നൽകിയെന്നും 20 വർഷം ശിക്ഷിക്കപ്പെട്ട് ഒരുമാസം തികയും മുമ്പ് പല തവണ പരോൾ നൽകിയതായും വി.ഡി സതീശൻ.

പരോൾ അനുവദിച്ചത് നിയമവും ചട്ടവും പാലിച്ചാണെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഈ വിഷയം ഉയർത്തിക്കൊണ്ടുവരുന്നത്. അടിയന്തര പ്രാധാന്യം തോന്നിയിരുന്നെങ്കിൽ ജനുവരി ഇരുപത്തി രണ്ടിന് നോട്ടീസ് നൽകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയ്ക്ക് ധൈര്യമില്ലേ എന്ന പ്ലക്കാടുമായി പ്രതിപക്ഷം സഭയിൽ എത്തിയത് ചർച്ചയ്ക്ക് എടുക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണെന്ന് സ്പീക്കർ . ചർച്ചയ്ക്ക് എടുക്കാത്ത വിഷയങ്ങൾ കൊണ്ടുവരുന്നത് ആസൂത്രിതമാണ്. ബഹളം ഉണ്ടാക്കുകയെന്നതാണ് ആവശ്യമെന്നും സ്പീക്കർ.

TAGS :

Next Story