Quantcast

രമ്യ ഹരിദാസിന്റെ വിവാദ കത്ത്: സ്പീക്കറുടെ ഓഫീസിനെ സംശയത്തിലാക്കരുത്, വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് -തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാർട്ടി സസ്പെൻഡ് ചെയ്ത വ്യക്തിയെ മുൻകാല പ്രാബല്യത്തോടെ തന്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് കത്ത് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2026-09-08 06:48:05

Published:

8 Sept 2026 11:42 AM IST

രമ്യ ഹരിദാസിന്റെ വിവാദ കത്ത്: സ്പീക്കറുടെ ഓഫീസിനെ സംശയത്തിലാക്കരുത്, വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് -തിരുവഞ്ചൂർ രാധാകൃഷ്ണൻ
X

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎയുടെ വിവാദ കത്തിൽ രൂക്ഷ വിമർശനവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കറുടെ ഓഫീസിനെ സംശയത്തിലാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് അദ്ദേ​ഹം വ്യക്തമാക്കി. ഭരണഘടനാ പദവിയുള്ള ഓഫീസിന്റെ സ്വതന്ത്ര സ്വഭാവത്തെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നും, വിവാദങ്ങളിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വിവാദ വിഷയത്തിൽ പരാമർശിക്കുന്ന തരത്തിലുള്ള യാതൊരു കത്തും തന്റെ ഓഫീസിനോ തനിക്കോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയ്ക്ക് എന്തെങ്കിലും വ്യക്തിപരമായ ആവശ്യങ്ങളുണ്ടെങ്കിൽ നിയമപരമായി പരിഹാരം കാണാൻ മറ്റ് മാർ​ഗങ്ങളുണ്ടെന്നും, അല്ലാതെ സ്പീക്കറുടെ ഓഫീസിനെ ഇത്തരം വിവാദങ്ങളുടെ ഭാഗമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി സസ്പെൻഡ് ചെയ്ത വ്യക്തിയെ മുൻകാല പ്രാബല്യത്തോടെ തന്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമ്യ ഹരിദാസ് കത്ത് നൽകിയത്.

TAGS :

Next Story