Quantcast

മുകേഷ് അടക്കം ഏഴു പേർക്കെതിരായ ആരോപണം; നടിയുടെ മൊഴിയെടുക്കും

അന്വേഷണ സംഘത്തിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ കൊച്ചിയിലെത്തിയായിരിക്കും മൊഴിയെടുപ്പ്

MediaOne Logo

Web Desk

  • Published:

    27 Aug 2024 4:29 PM IST

Mukesh
X

കൊച്ചി: മുകേഷ് അടക്കം ഏഴു പേർക്കെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കും. പ്രത്യേക അന്വേഷണസംഘമാണ് പരാതിക്കാരിയുടെ മൊഴിയെടുക്കുക. അന്വേഷണ സംഘത്തിലെ ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ കൊച്ചിയിലെത്തിയായിരിക്കും മൊഴിയെടുപ്പ്.

നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നടി പൊലീസിൽ പരാതി നൽകിയത്. ഹേമകമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് നടി പരാതി നൽകിയത്.

മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവുമാരായ നോബിൾ, വിച്ചു എന്നിവരുടെ പേരുകളാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് ഇവർക്കെതിരെ ആരോപണമുന്നയിച്ച് നടി രംഗത്ത് വന്നത്. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാൻ ക്ഷണിച്ചുവെന്നും നടി ആരോപിച്ചിരുന്നു.

2008ലാണ് ജയസൂര്യയിൽനിന്ന് മോശം അനുഭവമുണ്ടായതെന്നാണ് നടി വെളിപ്പെടുത്തിയത്. പിന്നിൽനിന്ന് കെട്ടിപ്പിടിച്ച് അദ്ദേഹം തന്നെ ചുംബിച്ചുവെന്നും ഫ്ളാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. ഇടവേള ബാബു ഫ്‌ലാറ്റിൽ വെച്ചും മണിയൻപിള്ള രാജു വാഹനത്തിൽ വെച്ചുമാണ് മോശമായി പെരുമാറിയതെന്ന് നടി ആരോപിച്ചിരുന്നു.

TAGS :

Next Story