Quantcast

കായിക മേള: 'വിദ്യാർഥികളെ പിഴിയാൻ അനുവദിക്കില്ല'; ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

'സർക്കാറിൻ്റെ അറിവോടെയാണോ ഇത് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം'

MediaOne Logo

Web Desk

  • Published:

    16 Oct 2025 9:53 AM IST

കായിക മേള: വിദ്യാർഥികളെ പിഴിയാൻ അനുവദിക്കില്ല; ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
X

തിരുവനന്തപുരം: കായിക മേള നടത്തിപ്പിനായി വിദ്യാർഥികളെ പിഴിയാൻ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. പ്രവേശന സമയത്തുതന്നെ വിദ്യാർഥികളിൽ നിന്നും 75 രൂപ ഈടാക്കുന്നതിന് പുറമെ എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികളിൽ നിന്നും പണപ്പിരിവ് നടത്തുന്നത് കൊള്ളയാണെന്നും ഇത് അനുവദിക്കില്ലെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

സർക്കാറിൻ്റെ അറിവോടെയാണോ ഇത് നടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം. പല റൂറൽ, റവന്യൂ വിദ്യാഭ്യാസ ജില്ലകളും ഇതിനകം പിരിവിനായി സ്ക്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പ് തലത്തിൽ ഇടപെട്ട് സംഭവം നിർത്തലാക്കണമെന്നും പണപ്പിരിവിൻ്റെ പറ്റി അന്വേഷിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.

TAGS :

Next Story