Quantcast

ശ്രീനിവാസന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

നാർക്കോട്ടിക് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക

MediaOne Logo

Web Desk

  • Updated:

    2022-04-17 02:36:35.0

Published:

17 April 2022 2:35 AM GMT

ശ്രീനിവാസന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
X

പാലക്കാട്: ആർ.എസ്.എസ് മുൻ ശീരീരിക് ശിക്ഷണൻ പ്രമുഖ് എസ്.കെ.ശ്രീനിവാസന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. നാർക്കോട്ടിക് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഇന്നലെ ഉച്ചയോടെയായിരുന്നു ശ്രീനിവാസൻ കൊല്ലപ്പെട്ടത്.കൊലയാളി സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾ പാലക്കാട് നഗരം കേന്ദ്രീകരിച്ചുള്ളവരെന്ന് സൂചന.

പാലക്കാട് നഗരത്തിലും, പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രഥമിക വിവരം. അതേ സമയം കൊലയാളികൾ ശ്രീനിവാസനെ ലക്ഷ്യം വെച്ചല്ല സംഘം വന്നതെന്നും എളുപ്പത്തിൽ കൊല നടത്താനായാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തത് എന്നുമാണ് പൊലീസ് കരുതുന്നത്. മൂന്ന് ബൈക്കുകളിലായാണ് കൊലയാളികൾ എത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു.ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കർശന പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

അതേ സമയം ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആരംഭിക്കും.പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും.തുടർന്ന് വിലാപയാത്രയായി പാലക്കാട്-കണ്ണകി നഗറിലേക്ക് കൊണ്ടുപോകും. കണ്ണകിയമ്മൻ ഹൈസ്‌കൂളിൽ പൊതുദർശന നടക്കുക.ശേഷം പാലക്കാട്- കറുകോടി സ്മശാനത്തിൽ സംസ്‌കാരം നടക്കും.

പാലക്കാട് നിരോധാനാജ്ഞ

പാലക്കാട് ജില്ലയിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 20ആം തിയ്യതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

TAGS :

Next Story