Quantcast

കെ.സുധാകരന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം; ഇന്ന് കരിദിനം ആചരിക്കും

കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട് ജില്ലകളില്‍ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കും.

MediaOne Logo

Web Desk

  • Published:

    24 Jun 2023 1:20 AM GMT

Congress Protest- K Sudhakaran Arrest
X

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തില്‍ നിന്നും

തിരുവനമന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടന്നു. കോഴിക്കോട്, എറണാകുളം, കൊല്ലം, വയനാട് ജില്ലകളില്‍ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇന്ന് കോൺഗ്രസ് കരിദിനം ആചരിക്കും.

കെ.പി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ നീക്കമാണെന്നാരോപിച്ചാണ് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയത്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ മുദ്രാവാക്യം പ്രതിഷേധങ്ങളിലുടനീളം ഉയർന്നു. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ തിരുവനന്തപുരം നഗരത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

എറണാകുളത്ത് ഡി.സി.സി ഓഫീസിന് മുന്നിലെ റോഡ് ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പറവൂരില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് ഡി.സി.സി പ്രസിഡന്റ കെ. പ്രവീണ്‍കുമാര്‍ നേതൃത്വം നല്‍കി. മാർച്ച് പൊലീസുമായുള്ള ഉന്തുംതള്ളിലേക്കും റോഡ് ഉപരോധത്തിലേക്കും നീങ്ങി. കെ.പി.സി.സി പ്രസിഡന്റിന്റെ ജന്മനാടായ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു. ബാരിക്കേഡുകൾ അടിച്ചു തകർത്തു. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി.

Watch Video Report

TAGS :

Next Story