Quantcast

തിരുവനന്തപുരത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ എബിവിപിയെന്ന് ആരോപണം

ഇന്നലെ വൈകുന്നേരം ജില്ലയിൽ എബിവിപി- സിപിഎം സംഘർഷമുണ്ടായിരുന്നു. വൻ പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-08-27 01:20:56.0

Published:

27 Aug 2022 12:51 AM GMT

തിരുവനന്തപുരത്ത് സിപിഎം ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ എബിവിപിയെന്ന് ആരോപണം
X

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ ഓഫീസിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കല്ലെറിഞ്ഞത്. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാട് പറ്റി. പുലർച്ചെ 1.45നായിരുന്നു സംഭവം. കാറിന്റെ ചില്ല് തകർന്നതായാണ് വിവരം.

ഇന്നലെ വൈകുന്നേരം ജില്ലയിൽ എബിവിപി- സിപിഎം സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണോ ആക്രമണമെന്ന് സംശയമുണ്ട്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അക്രമിസംഘം എത്തിയ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story