Quantcast

സോഷ്യൽ മീഡിയയിലും സ്ഥാനാർഥിത്വത്തെ കുറിച്ച് മിണ്ടാതെ വി.അബ്ദുറഹ്മാൻ

മാർച്ച് 15-നാണ് മന്ത്രി അബ്ദുറഹ്മാന്റെ ഫേസ്ബുക്ക് എക്കൗണ്ടിൽ അവസാന പോസ്റ്റ് വന്നത്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-03-18 10:32:52.0

Published:

18 March 2026 4:00 PM IST

സോഷ്യൽ മീഡിയയിലും സ്ഥാനാർഥിത്വത്തെ കുറിച്ച് മിണ്ടാതെ വി.അബ്ദുറഹ്മാൻ
X

കോഴിക്കോട്: സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ് മൂന്നാം ദിവസത്തിലും പ്രാചാരണത്തിനിറങ്ങാതെ മന്ത്രി വി.അബ്ദുറഹ്മാൻ. മത്സരിക്കാൻ താത്പര്യമില്ലെന്ന് അബ്ദുറഹ്മാൻ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചാണ് അദ്ദേഹത്തെ ഞായറാഴ്ച താനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിലുള്ള അതൃപ്തിയാണ് പ്രാചരണത്തിന് ഇറങ്ങാതിരിക്കാൻ കാരണമെന്നാണ് സൂചന.

സ്ഥാനാർഥി പ്രഖ്യാപനം വന്ന് മൂന്നാം ദിവസത്തിലും അബ്ദുറഹ്മാന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു പോസ്റ്റ് പോലും വന്നിട്ടില്ല. മാർച്ച് 15-നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് എക്കൗണ്ടിൽ അവസാന പോസ്റ്റ് വന്നത്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ താനൂർ എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനത്തിന്റെ വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിനെ കുറിച്ചോ സ്ഥാനാർഥിത്വത്തെ കുറിച്ചോ ഒരു പോസ്റ്റും അദ്ദേഹത്തിന്റെ എക്കൗണ്ടിൽ വന്നിട്ടില്ല.

താനൂരിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അബ്ദുറഹ്മാൻ നേരത്തെ തന്നെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. മണ്ഡലത്തിൽ അബ്ദുറഹ്മാൻ അനിവാര്യനാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ താനൂരിൽ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുറഹ്മാൻ അതൃപ്തി പരസ്യമാക്കിയത്. അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നടന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. നിലവിൽ അബ്ദുറഹ്മാനെ തിരൂരിലേക്ക് മാറ്റുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. തിരൂരിൽ മത്സരിക്കാൻ അബ്ദുറഹ്മാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം.

Next Story