Quantcast

വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ചെറുന്നിയൂർ സ്വദേശി അശ്വിനാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    4 May 2024 6:42 AM GMT

Thiruvananthapuram
X

തിരുവനന്തപുരം: വർക്കല ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ പ്ലസ്‌ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.ചെറുന്നിയൂർ സ്വദേശി അശ്വിനാണ് ( 18)മരിച്ചത്. ഇന്നലെ വൈകിട്ട് ആറേകാലോടെയാണ് വർക്കല ആലിയിറക്കം ഏണിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം ബീച്ചിൽ ഫുട്ബോൾ കളികഴിഞ്ഞ് കടലിൽ കുളിക്കുന്നതിനിടയാണ് അശ്വിനെ കാണാതായത്.




TAGS :

Next Story