Quantcast

നീന്തൽ പരിശീലനത്തിനിടെ സ്വിമ്മിങ് പൂളിൽ വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ്‌ കെൻസാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    10 Dec 2023 12:26 PM IST

നീന്തൽ പരിശീലനത്തിനിടെ സ്വിമ്മിങ് പൂളിൽ വിദ്യാർഥി  മുങ്ങി മരിച്ചു
X

മലപ്പുറം: വണ്ടൂരിൽ സ്വകാര്യ വ്യക്തിയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർഥി മുങ്ങി മരിച്ചു. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ്‌ കെൻസാണ് മരിച്ചത്. നീന്തൽ പരിശീലനത്തിനിടെയായിരുന്നു അപകടം.

സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുമ്പോഴേക്കും ജീവന്‍ നഷ്ടമായി. മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


TAGS :

Next Story