കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു
രവിപുരം എസിടി കാറ്ററിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അബിനിജോ എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്

കൊച്ചി: ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു. രവിപുരം എസിടി കാറ്ററിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അബിനിജോ (19) എന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. പരിക്കേറ്റ അബിനിജോയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദ്യാർഥി ആശുപത്രി വിട്ടു.
സീനിയർ വിദ്യാർഥികളുമായുള്ള തർക്കത്തിനിടെയാണ് വിദ്യാർഥിക്ക് കുത്തേറ്റത് എന്നാണ് വിവരം. വിദ്യാർഥിയുടെ കൈക്കാണ് കുത്തേറ്റത്.
Next Story
Adjust Story Font
16

