Quantcast

ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിനെ മറികടക്കുമ്പോഴായിരുന്നു അപകടം

MediaOne Logo

Web Desk

  • Updated:

    2023-02-28 08:13:30.0

Published:

28 Feb 2023 1:14 PM IST

accident, vd satheesan
X

കൊല്ലം: ചടയമംഗലത്ത് ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് വിദ്യാർഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്തും ശിഖയും ആണ് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് ബൈക്കിനെ മറികടക്കുമ്പോഴായിരുന്നു അപകടം. രാവിലെ എട്ട്മണിയോടെ ചടയമംഗലം നെട്ടേത്തറയിൽ വച്ചായിരുന്നു അപകടം. അഭിജിത്തും ശിഖയും സഞ്ചരിച്ചിരുന്ന ബൈക്കിനെ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ഓവർടേക്ക് ചെയ്യുന്നതിനിടിയിൽ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു

റോഡിലേക്ക് തെറിച്ചു വീണ് തലയോട്ടി പൊട്ടിയ ശിഖ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അഭിജിത്ത് മരിച്ചത്. കെ.എസ്.ആർ.ടി.സി ബസ് അമിത വേഗതയിലായിരുന്നുവെന്നും അഭിജിത്തിനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.

19 വയസ്സുള്ള അഭിജിത്ത് പത്തനംതിട്ട മുസ്‍ലിയാർ കോളജിലെ ബിബിഎ വിദ്യാർഥിയാണ്. തട്ടത്തുമല വിദ്യ ആർട്‌സ് ആൻഡ് സയൻസ് ടെക്‌നോളജിയിലെ രണ്ടാംവർഷ എൻജിനിയറിങ് വിദ്യാർഥിയാണ് ഇരുപതുകാരിയായ ശിഖ.

TAGS :

Next Story