'200 പവൻ സ്ത്രീധനമായി വാങ്ങി, മാനസിക പീഡനവും അവഗണനയും'; തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്തെ അമ്മയുടെയും മകളുടെയും മരണത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ മകൾ ഗ്രീമയുടെ ഭർത്താവിനെതിരെ പരാമർശം. 200 പവൻ സ്ത്രീധനമായി വാങ്ങി. ആറ് വർഷം മാനസിക പീഡനവും അവഗണനയും നേരിട്ടുവെന്നും കത്തിൽ.
സൈനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ദുരൂഹത തുടരുകയാണ്. കമലേശ്വരം ശാന്തിഗാർഡൻസിൽ സജിത, മകൾ ഗ്രീമ, എസ്. രാജ് എന്നിവരാണ് ജീവനൊടുക്കിയത്. തിരുവനന്തപുരം പൂന്തുറ കമലേശ്വരത്തെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story
Adjust Story Font
16

