Quantcast

പൊലീസുകാരുടെ ആത്മഹത്യ; സേനയിൽ അംഗബലം വർധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തത് കാരണം മാനസിക സമ്മർദം കൂടിവരുന്നതായും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    2 July 2024 7:19 PM IST

kerala police
X

തിരുവനന്തപുരം: വർധിച്ച് വരുന്ന പൊലീസുകാരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ സേനയിൽ അംഗബലം വർധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സേനയെ നവീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി.

മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തത് കാരണം മാനസിക സമ്മർദം കൂടിവരുന്നത് ശ്രദ്ധയിൽപ്പെട്ടു, ഇത് പൊലീസിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നും കമ്മീഷൻ പറഞ്ഞു.

TAGS :

Next Story