Quantcast

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഏപ്രില്‍ ആറുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്

MediaOne Logo

Web Desk

  • Published:

    4 April 2025 7:30 AM IST

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി.

തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ കനക്കുന്നത്.ഏപ്രില്‍ ആറുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.


TAGS :

Next Story