Quantcast

കെഎസ്ഇബി എംഡിയുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് മന്ത്രി സണ്ണി ജോസഫ്

മുൻ എംഡി രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താനുള്ള തീരുമാനത്തിലും മന്ത്രിക്ക് അതൃപ്തിയുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-11-12 04:32:32

Published:

12 Nov 2026 9:01 AM IST

കെഎസ്ഇബി എംഡിയുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് മന്ത്രി സണ്ണി ജോസഫ്
X

തിരുവനന്തപുരം: വൈദ്യുതി വാങ്ങലിലെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ അതൃപ്തി എണ്ണിപ്പറഞ്ഞ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെഎസ്ഇബി എംഡിയുമായും ഊർജ സെക്രട്ടറിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിലടക്കമുള്ള അതൃപ്തിയാണ് സണ്ണി ജോസഫ് മുഖ്യമന്ത്രിയെ അറിയിച്ചത്.

മുൻ എംഡി രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താനുള്ള തീരുമാനത്തിലും മന്ത്രിക്ക് അതൃപ്തിയുണ്ട്. ഇന്നലെ രാത്രി ക്ലിഫ് ഹൗസിൽ സണ്ണി ജോസഫ് മുഖ്യന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.

കെഎസ്ഇബി മുൻ ചെയർമാൻ എം.ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാറും മന്ത്രിയെ മുൻകൂട്ടി അറിയിക്കാതെയാണെന്നായിരുന്നു പ്രധാന ആക്ഷേപം. ഹിമാചലിൽ നിന്നും ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമായിരുന്നു. രണ്ടിടത്തുനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തൻ്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ സിന്നാർ വൈദ്യുതി താപനിലയത്തിൽ നിന്നും വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രിയും അതൃപ്തി പരസ്യമാക്കി രം​ഗത്തെത്തിയത്.

അതേസമയം, വൈദ്യുതി വാങ്ങൽ വിവാദങ്ങൾക്കിടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാവിലെ മന്ത്രിയുടെ ഓഫീസിലെത്തിയാണ് ചെയർമാൻ കൂടിക്കാഴ്ച നടത്തിയത്. മുമ്പ് മന്ത്രിയെ കാണാതെ മുഖ്യമന്ത്രിയെ മാത്രം കണ്ടത് വിവിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

അതേസമയം, ജിഎൻഎ വിവാദത്തിൽ മന്ത്രിയുടെ അതൃപ്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ തള്ളിയിരുന്നു. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ചെയ്യുന്നത് കൂട്ടായി ആലോചിച്ചാണ്. മന്ത്രിസഭയിലും ചർച്ച ചെയ്യാറുണ്ട്. വൈദ്യുതി വാങ്ങണ്ടെന്ന് തീരുമാനിച്ചത് മന്ത്രിയുമായി ആലോചിച്ചാണെന്നുമായിരുന്നു ഇന്നലെ ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞിരുന്നത്.

TAGS :

Next Story