അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ
പൊതു വിപണിയെക്കാൾ പകുതി വിലക്കാണ് അവശ്യസാധനങ്ങൾ നൽകുന്നതെന്ന് സപ്ലൈകോ അറിയിച്ചു

തിരുവനന്തപുരം: സപ്ലൈകോയിൽ 5 ഇന സബ്സിഡി സാധനങ്ങൾക്ക് ഇന്നുമുതൽ വിലക്കുറവ്. വൻ കടലയ്ക്ക് ഒരു കിലോയ്ക്ക് 69ൽ നിന്ന് 65 രൂപയായി കുറച്ചു. ഉഴുന്ന് 95ൽ നിന്ന് 90 രൂപയാക്കി. വൻപയർ നാല് രൂപ കുറച്ച് 75 രൂപയാക്കി. തുവരപ്പരിപ്പിന് പത്തു രൂപ കുറഞ്ഞു. 105 രൂപയാണ് ഒരു കിലോയുടെ വില. അരക്കിലോ മുളകിന് 57.75 രൂപയാണ്. നേരത്തെ അരക്കിലോ മുളകിന് 68.25 ആയിരുന്നു വില. പൊതു വിപണിയെക്കാൾ പകുതി വിലക്കാണ് അവശ്യസാധനങ്ങൾ നൽകുന്നതെന്ന് സപ്ലൈകോ അറിയിച്ചു.
Next Story
Adjust Story Font
16

