Quantcast

ഗവർണർക്ക് തിരിച്ചടി: സാങ്കേതിക ,ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർമാരെ സുപ്രിംകോടതി നിയമിക്കും

സർക്കാറും ഗവര്‍ണറും സമവായത്തിലെത്താത്തതിനാലാണ് കോടതി ഇടപെടൽ

MediaOne Logo

Web Desk

  • Updated:

    2025-12-11 08:52:44.0

Published:

11 Dec 2025 1:31 PM IST

ഗവർണർക്ക് തിരിച്ചടി: സാങ്കേതിക ,ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർമാരെ സുപ്രിംകോടതി നിയമിക്കും
X

ന്യൂഡൽഹി: കെടിയു - ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ നിർണായക നീക്കവുമായി സുപ്രിംകോടതി.

വിസിയെ കോടതിയെ നിയമിക്കും. ഒരു പേര് മാത്രം മുദ്ര‍ വെച്ച കവറില്‍ നല്‍കാൻ സുധാന്‍ശു ധൂലിയ കമ്മിറ്റിക്ക് സുപ്രിംകോടതി നിര്‍ദേശം നൽകി.

സർക്കാറും ഗവര്‍ണറും സമവായത്തിലെത്താത്തതിനാലാണ് കോടതി ഇടപെടൽ.

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. സിസ തോമസ് വിസിയായിരുന്നപ്പോൾ സർവകലാശാലയിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.

മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചു. അതേസമയം സാങ്കേതിക സർവകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ.

Watch Video Report


TAGS :

Next Story