''പൊലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് സിനിമ സ്റ്റൈലാണ് അത് ഇവിടെയിറക്കണ്ട'' സുരേഷ് ഗോപിക്കെതിരെ റിട്ട.എസ്.പി ജോര്‍ജ് ജോസഫ്

"പൊതുജനങ്ങളുടെ മുമ്പില്‍ ആളാവാനുള്ള ശ്രമം നിയമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയൂ" ജോര്‍ജ് ജോസഫ്

MediaOne Logo

Web Desk

  • Updated:

    2021-09-15 12:52:26.0

Published:

15 Sep 2021 12:14 PM GMT

പൊലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് സിനിമ സ്റ്റൈലാണ് അത് ഇവിടെയിറക്കണ്ട സുരേഷ് ഗോപിക്കെതിരെ റിട്ട.എസ്.പി ജോര്‍ജ് ജോസഫ്
X

പൊലീസിനെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച രാജ്യസഭാ എംപി സുരേഷ് ഗോപിക്കെതിരെ റിട്ട.എസ്.പി ജോര്‍ജ് ജോസഫ്. ഇത് സിനിമ സ്റ്റൈലാണെന്നും ഇവിടെ അതുവേണ്ടെന്നും സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ലെന്നും ജോര്‍ജ് ജോസഫ് മീഡിയവണിനോട് പറഞ്ഞു. പൊതുജനങ്ങളുടെ മുമ്പില്‍ ആളാവാനുള്ള ശ്രമം നിയമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയൂ . പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്നതിന് തുല്യമാണ് തൃശൂരില്‍ നടന്ന സംഭവം . സല്യൂട്ട് ചോദിച്ചു വാങ്ങിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

പോലീസിലെ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് സല്യൂട്ട് നല്‍കേണ്ടത്. അല്ലാതെ ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് കൊടുക്കുന്നത് പൊലീസിലെ അച്ചടക്കത്തിന്‍റെ ഭാഗമല്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. സല്യൂട്ട് കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ചോദിച്ചു വാങ്ങരുത്. സല്യൂട്ട് ചോദിച്ചപ്പോള്‍ എസ്ഐ സല്യൂട്ട് കൊടുക്കാന്‍ പാടില്ലായിരുന്നു. വേണമെങ്കില്‍ എസ്ഐക്ക് പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ഒല്ലൂര്‍ എസ്ഐയെ കൊണ്ടാണ് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിച്ചത്. പുത്തൂരില്‍ ചുഴലി കാറ്റുണ്ടായ സ്ഥലം സന്ദര്‍ശിക്കുന്നതിനിടയില്‍ ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചു വരുത്തിയാണ് സല്യൂട്ട് അടിപ്പിച്ചത്. താന്‍ മേയറല്ലെ എംപിയാണെന്നും ശീലങ്ങളൊന്നും മറക്കരുതെന്നും എംപി ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

TAGS :

Next Story