Quantcast

തൃശൂരിൽ എണ്ണിയത് അഞ്ച് റൗണ്ട്; വ്യക്തമായ ലീഡുമായി സുരേഷ് ​ഗോപി

യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

MediaOne Logo

Web Desk

  • Published:

    4 Jun 2024 11:01 AM IST

suresh gopi leading in trissur
X

തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്നത് അഞ്ചാം റൗണ്ട് വോട്ടെണ്ണൽ. ആകെയുള്ള 14 റൗണ്ടിൽ ഒമ്പത് റൗണ്ട് എണ്ണാൻ ബാക്കിയുണ്ട്. നിലവിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി 29.226 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ട് മുതൽ ലീഡ് നിലനിർത്തുന്ന സുരേഷ് ഗോപി ക്രമാനുഗതമായി ലീഡ് ഉയർത്തുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി തുടക്കം മുതൽ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ടി.എൻ പ്രതാപൻ ലീഡ് ചെയ്തതിന് സമാനമായി തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും സുരേഷ്‌ഗോപിയാണ് മുന്നിട്ടുനിൽക്കുന്നത്.

കേരളത്തിൽ 17 മണ്ഡലങ്ങളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ എൻ.ഡി.എ ലീഡ് ചെയ്യുമ്പോൾ ആലത്തൂരിൽ മാത്രമാണ് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നത്.

ദേശീയതലത്തിൽ 280 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുകയാണ്. 239 സീറ്റുകളിലാണ് ഇൻഡ്യാ സഖ്യം മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എക്ക് കഴിഞ്ഞ തവണത്തേക്കാൾ 73 സീറ്റ് കുറഞ്ഞപ്പോൾ ഇൻഡ്യാ സഖ്യത്തിന് കഴിഞ്ഞ തവണത്തേക്കാൾ 239 സീറ്റുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.

TAGS :

Next Story