Quantcast

ആരോഗ്യ മന്ത്രി വാക്കുപാലിച്ചില്ല; റമദാനില്‍ വീണ്ടും സമരമിരിക്കാന്‍ ഹര്‍ഷിന

മെഡിക്കൽ കോളേജിൽ സത്യഗ്രഹം നടത്തിയ ഹർഷിനയെ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കുകയും രണ്ടാഴ്ചക്കകം നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-28 01:43:46.0

Published:

28 March 2023 1:39 AM GMT

Scissors in stomach Kozhikode medical college, surgical instrument left in stomach, Harshina case, Kozhikode Medical College Harshina case, Medical board to meet today in Harshina case,
X

ഹര്‍ഷിന

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകാമെന്ന ആരോഗ്യ മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് ഹർഷിന. നിരാഹാര സമരം അവസാനിപ്പിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും തുടർനടപടികൾ ഒന്നുമുണ്ടായിട്ടില്ല. നീതി ലഭിച്ചില്ലെങ്കില്‍ റമദാൻ മാസത്തിൽ സമരത്തിനൊരുങ്ങുകയാണ് ഹർഷിന.

മെഡിക്കൽ കോളേജിൽ സത്യഗ്രഹം നടത്തിയ ഹർഷിനയെ ആരോഗ്യമന്ത്രി നേരിട്ട് സന്ദർശിക്കുകയും രണ്ടാഴ്ചക്കകം നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാഴ്ചയായിട്ടും നഷ്ടപരിഹാരം നൽകുകയോ അന്വേഷണ പുരോഗതി അറിയിക്കുകയോ ചെയ്തിട്ടില്ല. സത്യഗ്രഹത്തിൽനിന്ന് പിന്മാറാൻ ആരോഗ്യമന്ത്രി നടത്തിയ നാടകമാണോ ഇതെന്ന് സംശയിക്കുന്നതായി ഹർഷിന ആരോപിച്ചു. ഇനിയും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ റമദാൻ മാസത്തിൽ സമരം ആരംഭിക്കുമെന്നും ഹർഷിന പറഞ്ഞു.

അഞ്ചു വർഷങ്ങൾക്കുമുന്‍പാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. എന്നാൽ ഇതുവരെയായി അനാസ്ഥയ്ക്കു കാരണം ആരാണെന്ന് കണ്ടെത്താനായിട്ടില്ല. വിദഗ്ധ സമിതിയുടെ പരിശോധനയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് സിസേറിയനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

Summary: Health Minister's promise of compensation within two weeks in case of scissors stuck in stomach during surgery was not fulfilled, alleges the victim Harshina

TAGS :

Next Story