Quantcast

പോക്സോ കേസിലെ അതിജീവിത മരിച്ച നിലയിൽ

വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-03-07 17:15:07.0

Published:

7 March 2023 10:39 PM IST

women death
X

കൊല്ലം: പോക്സോ കേസിലെ അതിജീവിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 16കാരിയാണ് മരിച്ചത്. വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇവർ ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ആയൂർ സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന് കുടുംബം ഇന്നലെ പൊലീസില്‍ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയും പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം അയക്കുകയുമായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.

TAGS :

Next Story