ഉള്ളൂരിൽ വൃദ്ധയെ കെട്ടിയിട്ട് രണ്ട് പവന്‍ മോഷ്ടിച്ചു; വീടിന് സമീപത്തെ ബേക്കറി ജീവനക്കാരന്‍ പിടിയില്‍
ഒന്നര പവന്റെ മാലയും അരപ്പവന്റെ മോതിരവുമാണ് പ്രതി മോഷ്ടിച്ചത്

തിരുവനന്തപുരം: ഉള്ളൂരിൽ വൃദ്ധയെ കെട്ടിയിട്ട് മോഷണം. വൃദ്ധയുടെ വായിൽ തുണി തിരുകിയാണ് സ്വർണം മോഷ്ടിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ് മോഷണം നടത്തിയത്. പ്രതിയെ തിരുവനന്തപുരം മെഡി.കൊളജ് പൊലീസ് പിടികൂടി.ആക്കുളം സ്വദേശി മധുവാണ് (58) അറസ്റ്റിലായത്.
65കാരിയായ ഉഷാകുമാരിയുടെ ഒന്നര പവന്റെ മാലയും അരപ്പവന്റെ മോതിരവുമാണ് പ്രതി മോഷ്ടിച്ചത്. ഉഷാകുമാരിയുടെ വീടിനോട് ചേര്‍ന്ന് ഒരു ബേക്കറിയുണ്ട്.ഇവിടുത്തെ ജീവനക്കാരാണ് മധു. തനിച്ച് താമസിക്കുന്ന ഉഷാകുമാരിയുടെ വീട്ടിലെത്തി പ്രതി മോഷണം നടത്തുകയായിരുന്നു. സ്വര്‍ണവുമായി ഇയാള്‍ കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Next Story
Adjust Story Font
16

