Quantcast

തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽവെച്ചാണ് ഇയാൾ പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    20 Feb 2023 6:20 AM IST

Student attacked thiruvananthapuram
X

Crime

കൊല്ലം: തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽവെച്ചാണ് ഇയാൾ പിടിയിലായത്.

റെയിൽവേ ട്രാക്കിൽനിന്ന് ലഭിച്ച പ്രതിയുടെ ചെരിപ്പാണ് അന്വേഷണത്തിൽ നിർണായകമായത്. ചെരിപ്പിൽ പെയിന്റിന്റെ അംശമുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായകരമായത്.

അനീഷിനെതിരെ കൊല്ലം കുന്നിക്കോട് സ്‌റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. ഷർട്ട് ധരിക്കാതെ പാന്റ്‌സ് ധരിച്ച ആളാണ് ആക്രമിച്ചതെന്ന് യുവതി മൊഴി നൽകിയിരുന്നു.

TAGS :

Next Story