Quantcast

ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

മധുരയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2025-10-19 13:03:06.0

Published:

19 Oct 2025 10:49 AM IST

ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
X

തിരുവനന്തപുരം:കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ലോറി ഡ്രൈവർ കൂടിയായ പ്രതിയെ മധുരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെ പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയെന്നും ഉറങ്ങിക്കിടന്ന തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണർന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നൽകിയിരുന്നു. എന്നാല്‍ ഹോസ്റ്റലിന് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.

TAGS :

Next Story