കൊല്ലത്ത് സ്കൂളിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
ഒരുലക്ഷം രൂപയോളം വിലവരുന്ന വസ്തുക്കളാണ് മോഷ്ടിച്ചത്

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബൽ സ്കൂളിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. പ്രദേശവാസികളായ അനന്തുരാജ്, ബിനു എന്നിവരാണ് പിടിയിലായത്. ഒരു ലക്ഷം രൂപയോളം വരുന്ന വസ്തുക്കളാണ് പ്രതികൾ മോഷ്ടിച്ചത്. മോഷ്ടിച്ച സാധനങ്ങൾ ദിവസങ്ങൾ കഴിഞ്ഞ് പ്രതികൾ തന്നെ തിരികെ വച്ചിരുന്നു.
സംശയം തോന്നിയതിനെ തുടർന്ന് പ്രതികളെ കുളത്തുപ്പുഴ പോലീസ് ചോദ്യം ചെയ്തു. മോഷണ വസ്തുക്കൾ പ്രതികൾ വിൽക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഡിസംബർ 28 ന് രാത്രിയിലാണ് സ്ക്കൂളിൽ ക്ലാസ്സ് റൂമിന്റെ ഗ്രിൽ തകർത്ത് മോഷണം നടത്തിയത്.
Next Story
Adjust Story Font
16

