Quantcast

അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന് അധിക വാക്സിൻ; നഴ്സിന് സസ്പെൻഷൻ

ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി

MediaOne Logo

Web Desk

  • Updated:

    2023-08-17 06:26:40.0

Published:

17 Aug 2023 11:55 AM IST

അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിന് അധിക വാക്സിൻ; നഴ്സിന് സസ്പെൻഷൻ
X

പാലക്കാട്: അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദേശിച്ചതിന് പുറമേ വാക്സിൻ നൽകിയ സംഭവത്തിൽ വാക്സിനെടുത്ത നഴ്സിനെ സസ്പെൻഷൻ. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെതിരെയാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്.

പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് ആശുപത്രിയിലെ നഴ്സ് കുറിപ്പിലില്ലാത്ത വാക്സിൻ നൽകിയത്. കടുത്ത പനിയെ തുടർന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ നഴ്സ് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പും തുള്ളിമരുന്നും നൽകുകയായിരുന്നു.

TAGS :

Next Story