Quantcast

മലപ്പുറത്ത് സ്കൂള്‍ വിദ്യാർഥിയെ ആക്രമിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട്ടെയും മലപ്പുറത്തെയും ജില്ലാ പൊലീസ് മേധാവിമാരാണ് നടപടിയെടുത്ത്.

MediaOne Logo

Web Desk

  • Published:

    22 Oct 2022 12:32 PM GMT

മലപ്പുറത്ത് സ്കൂള്‍ വിദ്യാർഥിയെ ആക്രമിച്ച പൊലീസുകാർക്ക് സസ്പെൻഷൻ
X

മലപ്പുറം: കീഴിശേരിയിൽ സ്കൂള്‍ വിദ്യാർഥിയെ ആക്രമിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. കോഴിക്കോട് മാവൂർ പൊലീസ് സ്റ്റേഷനിലെ അബ്ദുൽ അസീസ്, എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ ഖാദർ എന്നിവരെയാണ് സസ്പെൻഡ് ചെയതത്.

കഴിഞ്ഞ 13നാണ് കീഴിശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് സ്കൂളിന് സമീപം റോഡിൽ വച്ച് മർദനമേറ്റത്. വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പൊലീസുകാരുടെ പങ്കിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോഴിക്കോട്ടെയും മലപ്പുറത്തെയും ജില്ലാ പൊലീസ് മേധാവിമാരാണ് നടപടിയെടുത്ത്.വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കേസെടുക്കാതിരുന്ന പൊലീസ് മീഡിയവൺ‍ വാർത്തയ്ക്ക് പിന്നാലെയാണ് കേസെടുക്കുന്നതും അന്വേഷണം തുടങ്ങുന്നതും.

ഇതിനിടെ കേസിൽ പ്രതികളാക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗൗരവമായ വകുപ്പുകൾ ചുമത്തിയില്ലെന്നാരോപിച്ച് രക്ഷിതാക്കൾ മലപ്പുറം എസ്.പിക്ക് പരാതി നൽകിയിരുന്നു. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തില്ലെന്നാണ് ആക്ഷേപമുള്ളത്.

TAGS :

Next Story