Quantcast

കെഎസ്ആർടിസി- സ്വിഫ്റ്റ് അപകടം: താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു

സ്വിഫ്റ്റ് സർവ്വീസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്

MediaOne Logo

Web Desk

  • Updated:

    2022-04-13 15:18:31.0

Published:

13 April 2022 2:32 PM GMT

കെഎസ്ആർടിസി- സ്വിഫ്റ്റ് അപകടം: താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു
X

തിരുവനന്തപുരം: അപകടത്തിൽപെട്ട കെഎസ്ആർടിസി- സ്വിഫ്റ്റ് ബസിലെ ഡ്രൈവർമാർക്കെതിരെ നടപടി. ബസുകൾ ഓടിച്ച താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു. സ്വിഫ്റ്റ് സർവ്വീസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്. തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടിരുന്നത്. കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആർ.ടി.സിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. ചങ്കുവട്ടിയിൽ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ദീർഘദൂര സർവീസ് കമ്പനിയായ കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ഏപ്രിൽ 11 മുതലാണ് സർവ്വീസ് ആരംഭിച്ചത്. ബാംഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തിയിരുന്നത്.

വിഷു - ഈസ്റ്റർ; ചെന്നൈയിലേക്ക് അധിക സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്

വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവ്വീസ് നടത്തും. കെഎസ്ആർടിസി - സ്വിഫ്റ്റ് എ.സി സ്വീറ്റർ ബസുകളാണ് സർവ്വീസ് നടത്തുക. ഏപ്രിൽ 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക് :2181 രൂപ)യിലേക്കും, വൈകുന്നേരം 7.30 തിന് തിരുവനന്തപുരത്തു നിന്ന് നാഗർകോവിൽ, തിരുനൽവേലി, മഥുര, ട്രിച്ചി വഴി ചെന്നൈ ( ടിക്കറ്റ് നിരക്ക്: 1953 രൂപ)യിലേക്കുമാണ് സർവ്വീസ് നടത്തുക. ഇതേ ബസുകൾ 18 ന് വൈകുന്നേരം 6.30 തിന് സേലം വഴി തിരുവനന്തപുരത്തേക്കും, 7.30 തിന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും സർവ്വീസുകൾ നടത്തും.

ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ടിക്കറ്റുകൾ ലഭ്യമാണ്. For enquiry (24*7) +91 471- 2463799, +91 9447071021.



Temporary drivers fired on KSRTC-Swift accident

TAGS :

Next Story