നോട്ടീസ് കൊടുക്കാൻ എത്തിയ പൊലീസുകാരനെ പ്രതിയും മകനും ആക്രമിച്ചു
അന്തിക്കാട് സ്റ്റേഷനിലെ സിപിഒ അരുൺ രാജിനാണ് മർദനമേറ്റത്

തൃശൂർ: നോട്ടീസ് കൊടുക്കാൻ എത്തിയ പൊലീസുകാരനെ പ്രതിയും മകനും ആക്രമിച്ചു. തൃശ്ശൂർ അന്തിക്കാട് സ്റ്റേഷനിലെ സിപിഒ അരുൺ രാജിനാണ് മർദനമേറ്റത്. അന്തിക്കാട് സ്വദേശി മണികണ്ഠൻ മകൻ അക്ഷയ് എന്നിവരാണ് ആക്രമണം നടത്തിയത്. പണം വാങ്ങി പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപിച്ചായിരുന്നു മർദനം. മർദനമേറ്റ അരുണിനെ വലപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
Next Story
Adjust Story Font
16

