Quantcast

ആലപ്പുഴ അർത്തുങ്കൽ പീഡനക്കേസ് പ്രതി ബംഗ്ലാദേശ് സ്വദേശി

ബംഗ്ലാദേശിലെ പിരോജ് പൂർ ജില്ലയിലെ ഷമീം എന്ന അരിഫുൾ ഇസ്‌ലാമാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-09-07 15:29:38.0

Published:

7 Sept 2023 8:45 PM IST

ആലപ്പുഴ അർത്തുങ്കൽ പീഡനക്കേസ് പ്രതി ബംഗ്ലാദേശ് സ്വദേശി
X

ആലപ്പുഴ: ആലപ്പുഴ അർത്തുങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ആൾ ബംഗ്ലാദേശുകാരൻ. ബംഗ്ലാദേശിലെ പിരോജ് പൂർ ജില്ലയിലെ ഷമീം എന്ന അരിഫുൾ ഇസ്‌ലാമാണ് പിടിയിലായത്. കഴിഞ്ഞ 23ന് ആക്രി പെറുക്കാനെത്തിയപ്പോഴാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. അന്നു തന്നെ ഇയാൾ പിടിയിലായിരുന്നു.

ഇയാൾ ബംഗാളിയായ അതിഥി തൊഴിലാളിയാണെന്നാണ് കരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബംഗ്ലാദേശുകാരനാണെന്നു തെളിഞ്ഞത്. പാസ്‌പോർട്ടോ വിസയോ ഇല്ലാതെയാണ് കഴിഞ്ഞ ജൂണിൽ ഇയാൾ ഇന്ത്യയിലെത്തിയത്.

TAGS :

Next Story