Quantcast

ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

ഇന്നലെ രാത്രിയാണ് പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുന്നപ്ര സ്വദേശി അതുൽ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-02-25 11:27:30.0

Published:

25 Feb 2023 4:54 PM IST

accused,case , stabbing a youth,  Alappuzha ,arrested,
X

ആലപ്പുഴ:പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുന്നപ്ര സ്വദേശി അതുൽ കൊല്ലപ്പെട്ടത്.

ഒളിവിൽ പോയ പ്രതിയെ പുന്നമടയിൽ നിന്നുമാണ് കണ്ടെത്തിയത്. ഉത്സവത്തിനിടെ ചെറുപ്പക്കാർ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു. ഇതിനിടെ അതുലിനെ ശ്രീജിത്ത് കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് വൈകുന്നേരത്തോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

TAGS :

Next Story