Quantcast

പെരുമ്പാവൂരിൽ മാലിന്യ തീച്ചൂളയിൽ വീണ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി

കാൽപ്പാദത്തിൻ്റെ അസ്ഥിയാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-04-28 09:16:50.0

Published:

28 April 2023 10:51 AM IST

non-state worker ,  Perumbavoor, fire, waste
X

എറണാകുളം: പെരുമ്പാവൂരിൽ മാലിന്യം കത്തിക്കുന്ന തീച്ചൂളയിൽ വീണ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ കൊൽക്കത്ത സ്വദേശി നിസാറിൻ്റെ മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത്. കാൽപ്പാദത്തിൻ്റെ അസ്ഥിയാണ് കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഏഴ് മണിക്കാണ് അപകടം നടന്നത്. ഫാക്ടറിക്ക് പിന്നിലെ അൻപത് അടി താഴ്ചയുള്ള കുഴിയിൽ പുക കണ്ടതിനെ തുടർന്ന് തീ അണക്കാൻ ശ്രമിച്ചപ്പോഴാണ് നിസാർ അപകടത്തിൽപ്പെട്ടത്. ഇന്നലെ പത്ത് മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും നിസാറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി ഫയർഫോഴ്സ് തിരച്ചിൽ തുടരുകയാണ്.

TAGS :

Next Story