Quantcast

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; അപകടം കോണ്‍ക്രീറ്റ് ജോലിക്കിടെ, ആർക്കും പരിക്കില്ല

ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ചൂരാങ്കിൽ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്

MediaOne Logo

Web Desk

  • Updated:

    2024-11-28 10:30:24.0

Published:

28 Nov 2024 3:55 PM IST

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; അപകടം കോണ്‍ക്രീറ്റ് ജോലിക്കിടെ, ആർക്കും പരിക്കില്ല
X

കൊല്ലം: അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് അപകടം. ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ചൂരാങ്കിൽ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്. അപകടസമയം നിർമാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

നാല് നിർമാണ തൊഴിലാളികളാണ് അപകട സമയത്ത് ഉണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിരക്ഷപ്പെട്ടതുകൊണ്ട് വൻ അപകടം ഒഴിവായി. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. അശാസ്ത്രീയമായി നിർമാണം നടക്കുന്നതായാണ് ആരോപണം. ജില്ലാ കലക്ടർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

TAGS :

Next Story