Quantcast

നിയമസഭയിലുണ്ടായ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു - സ്പീക്കറുടെ റൂളിങ്

പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാവിലെ ചേർന്ന സഭാനടപടികൾ നേരത്തെ നിർത്തിവെച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-20 08:15:42.0

Published:

20 March 2023 6:55 AM GMT

The conflict in the assembly could have been avoided - Speakers ruling, Breaking news malayalam
X

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷങ്ങളിൽ സ്പീക്കർ റൂളിങ് നടത്തി.നിയമസഭയിലുണ്ടായ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് റൂളിങ്ങിനിടെ സ്പീക്കര്‍ പറഞ്ഞു. ''നടപടി ചട്ടപ്രകാരം സഭ സമ്മേളനത്തിലായിരിക്കുമ്പോൾ സമാന്തര സമ്മേളനം നടത്തുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ചാനലുകൾക്ക് നൽകുകയും ചെയ്ത നടപടിയിൽ വളരെ മുതിർന്ന അംഗങ്ങൾ പോലും പങ്കെടുത്തുവെന്നത് ചെയറിനെ അത്ഭുതപ്പെടുത്തി. അത്തരം പ്രവർത്തനങ്ങൾ സഭാ പൈതൃകത്തെ എത്രമാത്രം ബാധിക്കുമെന്ന കാര്യം ബഹുമാനപ്പെട്ട അംഗങ്ങൾ സ്വയം ചിന്തിക്കുമെന്നാണ് കരുതുന്നത്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കും. ചെയറിന്റെ മുഖം മറക്കുന്ന രീതിയിൽ പ്ലക്കാർഡുകളും ബാനറുകളും പ്രദർശിപ്പിക്കുന്ന രീതിയിൽ ചെയറിനുള്ള കടുത്ത വിയോജിപ്പ് കൂടി അറിയിക്കുന്നു. ഒരു അംഗം സംസാരിക്കുമ്പോൾ അപശബ്ദങ്ങളുണ്ടാക്കുകയും ചെയറിന്റെ നിർദേശങ്ങളെ നിരന്തരം തടസ്സപ്പെടുത്തുകയും ചെയ്യുന്ന രീതി ഉപേക്ഷിക്കാൻ എല്ലാ അംഗങ്ങളും തയ്യാറാകണം എന്ന് അഭ്യർത്ഥിക്കുന്നു. വീഡിയോ ചിത്രീകരണങ്ങൾക്ക് നിയന്ത്രണമുള്ള സഭയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്ത് കൊടുക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതുസംബന്ധിച്ച മാർഗനിർദേശങ്ങളും കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് ഉടൻ പുറപ്പെടുവിക്കാവുന്നതാണ്''. സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാവിലെ ചേർന്ന സഭാനടപടികൾ നേരത്തെ നിർത്തിവെച്ചിരുന്നു. പിന്നീട് അൽപ്പസമയം മുമ്പാണ് വീണ്ടും ചേർന്നത്.


മുദ്രാവാക്യം വിളികളും പ്ലക്കാഡുകളുമുയർത്തി പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചതോടെയാണ് സഭാ നടപടികൾ നിർത്തിവെക്കേണ്ടിവന്നത്. സ്പീക്കർ നീതി പാലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയത്. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.



TAGS :

Next Story